Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തങ്ങൾക്കൊത്ത് ചെക്കന് ആസ്തിയില്ല...ജോലിയും കൂലിയുമില്ലാത്ത കെവിനെ സ്വീകരിക്കാൻ ദുരഭിമാനം അനുവദിച്ചില്ല; കെവിനൊപ്പം ജീവിക്കണമെന്ന് പറഞ്ഞ നീനുവിനെ സ്റ്റേഷനിൽ വച്ച് മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തപ്പോൾ പണം കീശയിലാക്കി പോലീസ് നോക്കി നിന്നു: പിന്തിരിക്കാനുള്ള ശ്രമങ്ങൾ പാളിയപ്പോൾ കെവിനെ തട്ടിക്കൊണ്ടുപോകാൻ പ്ലാൻ ചെയ്തത് ഗള്‍ഫില്‍ നിന്നും അവധിക്ക് വന്ന ആങ്ങള...!!

28 MAY 2018 01:36 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണ് കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനും(26) കൊല്ലം തെന്‍മല ഷനുഭവനില്‍ നീനുവും(20). മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചവരാണ്.

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്ബത്തികമായ പിന്നാക്കാവസ്ഥയും പിന്നാക്ക വിഭാഗത്തില്‍പെട്ട കുടുംബമാണെന്ന ചിന്തയുമാണ് ബന്ധത്തോടുള്ള എതിര്‍പ്പിനും തുടര്‍ന്നുള്ള കുറ്റകൃത്യത്തിനും നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചത്.

പ്രണയത്തെ നീനുവിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതിനാല്‍ വെള്ളിയാഴ്ച ഇവര്‍ റജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കെവിന്റെ മൃതദേഹം തെന്മലയിലെ ചാലിയാറില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തെന്മലസ്വദേശിനിയും നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥിനിയുമായിരുന്ന നീനുചാക്കോയുമായി മൂന്ന് വര്‍ഷമായി കെവിന്‍ പ്രണയത്തിലായിരുന്നു.

ഇതേ തുടര്‍ന്നാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ഇരുവരെയും ഗാന്ധിനഗര്‍ പോലീസ് വിളിച്ചു വരുത്തിയെങ്കിലും പെണ്‍കുട്ടി കെവിനൊപ്പം പോകുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ പിടിച്ചു കയറ്റി കൊണ്ടു പോകാനുള്ള വീട്ടുകാരുടെ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.

ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന കെവിന് ജോലിയില്ല, വീടില്ല, തങ്ങള്‍ക്കൊപ്പം സമ്ബത്തില്ല തുടങ്ങി ആരോപണങ്ങളാണ് സ്‌റ്റേഷനില്‍ നീനുവിന്റെ ബന്ധുക്കള്‍ നടത്തിയത്. പോലീസും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ നീനുവിനെ ബന്ധുക്കള്‍ പോലീസ് സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമെല്ലാം ചെയ്തിട്ടും പോലീസ് തടഞ്ഞില്ല. ഇതെല്ലാം പോലീസ് പണം വാങ്ങി കൂട്ടു നില്‍ക്കുകയായിരുന്നു എന്നും പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകണം എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നുമാണ് ആരോപണം.

ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും കെവിന്റെ വീട്ടില്‍ എത്തിയെങ്കിലും പെണ്‍കുട്ടി കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ കെവിനും ബന്ധുവായ അനീഷും ചേര്‍ന്ന പെണ്‍കുട്ടിയെ ഗാന്ധിനഗറിലെ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റി. ആക്രമണം ഭയന്ന് കെവിന്‍ അമ്മാവന്റെ മകനായ അനീഷിന്റെ വീട്ടിലേക്ക് മാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ കെവിനെയും അനീഷിനെയും രണ്ടു വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയയാളാണ് നീനുവിന്റെ സഹോദരന്‍ ഷാനു. സഹോദരീ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോകാന്‍ ആസൂത്രണം നടത്തിയത് ഇയാളായിരുന്നെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ അനീഷിന്റെ വീട്ടില്‍ എത്തിയ സംഘം പിന്‍വാതില്‍ തകര്‍ത്തായിരുന്നു വീടിനുള്ളില്‍ കയറിയത്. വീട്ടുപകരണങ്ങള്‍ തല്ലത്തകര്‍ത്ത ശേഷം രണ്ടുപേരുടെയും കഴുത്തില്‍ വടിവാള്‍ വെച്ച്‌ വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഉണര്‍ന്നെങ്കിലും സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ആരും അടുത്തില്ല.

വാഹനത്തില്‍ അനീഷിനും കെവിനും മര്‍ദ്ദനമേല്‍ക്കുകയും പുനലൂര്‍ എത്തിയപ്പോള്‍ ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞ അനീഷിനെ പുറത്തിറക്കുകയും ചെയ്തു. പിന്നീട് കെവിന്‍ ഓടിപ്പോയതിനാല്‍ തിരിച്ചു പൊയ്‌ക്കൊള്ളാന്‍ ആവശ്യപ്പെടുകയും സംക്രാന്തിയില്‍ കൊണ്ടാക്കുകയും ചെയ്തു. പിറ്റേന്ന് കെവിന്റെ മാതാപിതാക്കള്‍ മകനെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞ് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് കൂട്ടാക്കിയില്ല. വാഹനത്തിന്റെ നമ്ബര്‍ സഹിതം അനീഷ് മൊഴി കൊടുത്തിട്ടും തട്ടിക്കൊണ്ടു പോയവരുടെ മൊബൈല്‍ നമ്ബര്‍ നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ല. നീനു പരാതി കൊടുത്തിട്ടും പോലീസ് ഒരു നീക്കവും നടത്തിയില്ല.

ഭര്‍ത്താവിനെ കുറിച്ച്‌ പോലീസ് അന്വേഷിക്കുന്നില്ല എന്നാരോപിച്ച്‌ നീനു പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കുകയും ചെയ്തതോടെയാണ് പോലീസ് അനങ്ങിയത്. തുടര്‍ന്ന് തെന്മല പോലീസ് സംഘം വാഹനം ട്രാക്ക് ചെയ്യുകയും തെങ്കാശി റൂട്ടിലാണ് സഞ്ചരിക്കുന്നത് എന്നും തിരിച്ചറിഞ്ഞായിരുന്ന അന്വേഷണം നടത്തി വാഹനം കസ്റ്റഡിയില്‍ എടുത്തത്. പിന്നീടാണ് മൃതദേഹം ചാലിയാറില്‍ നിന്നും കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (12 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (24 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends