കോട്ടയത്തു കൊല്ലപ്പെട്ട കെവിൻ പി. ജോസഫിന്‍റേത് അതീവ ഗുരുതര കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോട്ടയത്തു കൊല്ലപ്പെട്ട കെവിൻ പി. ജോസഫിന്‍റേത് അതീവ ഗുരുതരമായ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച കെവിൻ മരിക്കാനിടയായത് പോലീസിന്റെ അനാസ്ഥ മൂലമാണ്.തട്ടിക്കൊണ്ട് പോയ ഉടൻ തെളിവ് സഹിതം കെവിന്‍റെ അച്ഛനും ഭാര്യ നീനുവും പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല.
കേരളത്തിലെ പോലീസ് നിഷ്ക്രിയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഏറ്റവും പിടിപ്പുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനന്ന് ചെന്നിത്തല കുറ്റപ്പെടുത്തി . മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ പണിയല്ല ആഭ്യന്തരവകുപ്പെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഈ പണി അവസാനിപ്പിക്കണം. മുഖ്യമന്ത്രിക്കു ആഭ്യന്തരവകുപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി ഈ ജോലി മാറ്റാർക്കെങ്കിലും നൽകിയില്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ പേർ മരിക്കുമെന്നും ചെന്നിത്തല കോട്ടയത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























