രാജ്‌നാഥ്‌സിംഗ് ഇന്ന് കണ്ണൂരില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കണ്ണൂരിലെത്തും. തലശേരിയിലെ കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് മനോജിന്റെ വീട്ടില്‍ രാജ്‌നാഥ് സിംഗ് സന്ദര്‍ശനം നടത്തും. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച കേന്ദ്രനിലപാട് അറിയിച്ചേക്കും.
തലശേരിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. മനോജ് വധക്കേസിലെ ഇപ്പോഴത്തെ അന്വേഷണ പുരോഗതിയും രാജ്‌നാഥ്‌സിംഗ് വിലയിരുത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
അതെസമയം മനോജ് വധക്കേസ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി പ്രാഥമിക അന്വേഷണത്തിന് സിബിഐ സംഘം ഇന്ന് കണ്ണൂരിലെത്തുമെന്ന് സൂചനയുണ്ട്. തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാകും എത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























