മുന്‍ സിപിഎം നേതാവ് എസ്.സുശീലന്‍ അന്തരിച്ചു

മുന്‍ സിപിഎം നേതാവും ആര്‍എംപി സംസ്ഥാന കമ്മറ്റി അംഗവുമായ എസ്.സുശീലന്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം സിപിഎം സെക്രട്ടറിയേറ്റ് അംഗം, തിരുവനന്തപുരം നഗരസഭാ മുന്‍ ഡെപ്യൂട്ടി മേയര്‍, കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാന പ്രസിഡന്റ്, കേരഫെഡ് ബോര്‍ഡ് മെംമ്പര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആറുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ് ആര്‍എംപിയില്‍ ചേര്‍ന്നു. സംസ്‌കാരം ഇന്നു വൈകിട്ട് നലരയ്ക്ക് ശാന്തികവാടത്തില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























