ബാര്‍ അടച്ചുപൂട്ടാന്‍ സാവകാശം വേണമെന്ന് ഉടമകള്‍ സുപ്രീം കോടതിയില്‍

ബാര്‍ അടച്ചുപൂട്ടുന്നതിന് സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയില്‍ നിന്നുള്ള വിധി എതിരായാല്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സമയം വേണം. അതുവരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കോടതി ഇന്ന് നവരാത്രി അവധിയ്ക്കായി അടയ്ക്കുന്ന പശ്ചാത്തലത്തിലാണ് തിരക്കിട്ട ഹര്‍ജി. ഇത് ഇന്നു തന്നെ കോടതി പരിഗണിക്കും. ബാര്‍ അടച്ചുപൂട്ടാനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കേയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























