സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ്

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ധനവകുപ്പ് പുതിയ ഉത്തരവിറക്കി. കഴിഞ്ഞയാഴ്‌ചത്തെ മന്ത്രിസഭാ യോഗതീരുമാനമനുസരിച്ചാണ് ഉത്തരവ്. പത്ത് രൂപയ്‌ക്കു മുകളില്‍ വരുന്ന ഫീസുകളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 50 ശതമാനം വരെ വര്‍ധവാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
ട്രാഫിക് പിഴ, റോയല്‍റ്റി തുക എന്നിവയും കൂട്ടും. പി.എസ്.സി പരീക്ഷാഫീസ്, വിവിധ അപേക്ഷാഫാറങ്ങള്‍ക്കുള്ള നിരക്കുകള്‍, കാര്‍ഷികോത്‌പന്നങ്ങളുടെ നിരക്കുകള്‍, വാടക നിരക്കുകള്‍,സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ള യൂസര്‍ ഫീ എന്നിവയും വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എന്നാല്‍ 2012 ഏപ്രില്‍ ഒന്നിന് വര്‍ദ്ധിപ്പിച്ച ഫീസ് നിരക്കുകള്‍ക്ക് പുതിയ വര്‍ധന ബാധകമല്ല. പത്ത് രൂപയ്‌ക്ക് മുകളില്‍ 1000 രൂപ വരെയുള്ള ഫീസ് നിരക്കുകളില്‍ 50 ശതമാനമാണ് വര്‍ധന. 1000 ന് മുകളില്‍ 10,000 രൂപ വരെ 25 ശതമാനവും, 10,000 ന് മുകളില്‍ 15 ശതമാനവുമാണ് വര്‍ധിപ്പിക്കുക.
നവംബര്‍ മുതല്‍ എല്ലാ വകുപ്പുതലവന്മാരും പത്താം തീയതിയോടെ നികുതിയേതര വരുമാനം സംബന്ധിച്ച കണക്കുകള്‍ ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























