വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു, മകള്‍ ആശുപത്രിയില്‍

തിരുവനന്തപുരത്തെ കൊഞ്ചിറവിളയില്‍ വീടിന് തീ പിടിച്ച് ദമ്പതികള്‍ മരിച്ചു. പൊള്ളലേറ്റ ഇവരുടെ ഇളയ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. ഓല മേഞ്ഞ വീടായിരുന്നു ഇവരുടേത്. കൊഞ്ചിറവിള കല്ലടിമുഖം മുണ്ടപ്ലാവിള വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന മനു(26), സുചിമോള്‍ (23)എന്നിവരാണ് മരിച്ചത്. നാലു വയസ്സുള്ള ധനലക്ഷമിയാണ് ആശുപത്രി ചികിത്സയിലുള്ളത്. വീട്ടു സാധനങ്ങള്‍ മുഴുവനും കത്തിനശിച്ചു. ഇവരുടെ മൂത്തമകളായ ലിജു ബന്ധു വീട്ടിലായതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. വീട് കത്തുന്നത് കണ്ട് സമീപവാസികളാണ് അഗ്നിശമനസേനയേയും പോലീസിനെയും വിവരമറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























