പനി വന്നിട്ട് ആന്റി ബയോട്ടിക്കുകള്‍ കഴിക്കാത്തവരായി ആരുണ്ട്? പനിക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി പുതിയ ആന്റിബയോട്ടിക്കുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. നിലവിലുള്ള ആന്റി ബയോട്ടിക്കുകളെ തരണം ചെയ്യാന്‍ ബാക്ടീരിയ പഠിച്ചു കഴിഞ്ഞു. ഇനിയെങ്കിലും മനുഷ്യര്‍ ആന്റി ബയോട്ടിക്കുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ ചെറിയ അണുബാധ പോലും ചെറുക്കാന്‍ ശരീരത്തിന് കഴിയില്ലെന്നാണ് ഐഎംഎയുടെ കണ്ടെത്തല്‍. അതിനാലാണ് സാധാരണ പനിയുമായി വരുന്നവര്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കരുതെന്ന് ഐഎംഎ നിര്‍ദ്ദേശിക്കുന്നത്.
അമിതമായി ആന്റി ബയോട്ടിക് ഉപയോഗിക്കുന്നതിനെതിരെ ഐഎംഎ ഞായറാഴ്ച രാജ്യ വ്യാപകമായി ബോധവത്കരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്താകമാനമുള്ള ഐഎംഎയുടെ 1700 ബ്രാഞ്ചുകളിലായി രണ്ടര ലക്ഷത്തോളം ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























