നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍

ചങ്ങനാശേരിയില്‍ ഗര്‍ഭിണിയായ നവവധു കുളിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍. ഭര്‍ത്താവ് മുതുകുന്നേല്‍ മധുമോഹന്‍, ഭര്‍തൃപിതാവ് തങ്കപ്പന്‍ എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്‌റ്റുചെയ്‌തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഭര്‍തൃമാതാവ് കുഞ്ഞമ്മ, സഹോദരി സുമ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
മധുമോഹന്റെ ഭാര്യ റാണി ചന്ദ്ര (26) ആണ് കഴിഞ്ഞ ബുധനാഴ്‌ച രാത്രി ജീവനൊടുക്കിയത്. യുവതി മരിക്കാനിടയായ സാഹചര്യം സംബന്ധിച്ചു മരണക്കുറിപ്പും ഡയറിയും യുവതിയുടെ മുറിയില്‍ നിന്നു പോലീസ് കണ്ടെടുത്തിരുന്നു.
ചങ്ങനാശേരി ഡിവൈഎസ്‌പി കെ. ശ്രീകുമാര്‍, സിഐ കെ.കെ.സജീവ്, തൃക്കൊടിത്താനം എസ്‌ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























