സിസ്റ്റര്‍ വല്‍സാ ജോണിനെ കൊലപ്പെടുത്തിയ പ്രധാന പ്രതി അറസ്റ്റില്‍

സിസ്റ്റര്‍ വല്‍സാ ജോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍. സുഹ്‌ലാല്‍ മുര്‍മുവാണ് ഗിരിദിഷ് ജില്ലയിലെ ദുമ്‌കാസ് രാമ്‌ഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടിയിലായത്. 2011-ല്‍ ജാര്‍ഖണ്ഡില്‍ വച്ചാണ് സംഭവം നടന്നത്. സിസ്റ്റര്‍ വല്‍സാ ജോണിനെ കൊലപ്പെടുത്തിയത് സിപിഐ മാവോയിസ്റ്റാണെന്ന് ഇയാള്‍ പിടിയിലായ ശേഷം പോലീസിനോട് സമ്മതിച്ചു.
സിസ്റ്റര്‍ വല്‍സാ ജോണിനെ കൊലപ്പെടുത്തിയ കേസ് കൂടാതെ മറ്റ് പ്രധാനപ്പെട്ട രണ്ടു കേസുകള്‍ കൂടി ഇയാളുടെ പേരില്‍ ഉണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മടങ്ങുകയായിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസാണ് ഇതില്‍ ഒന്ന്. 2013-ല്‍ പോലീസ് സൂപ്രണ്ടായിരുന്ന അമര്‍ജിത്ത് ബലിഹാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും സുഹ്‌ലാല്‍ മുര്‍മു തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























