മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രവര്‍ത്തനം സ്റ്റെ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം സ്റ്റെ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഭൂവുടമകളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. ജസ്റ്റിസ് ജെ.ചലമേശ്വര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
സ്വകാര്യ ഭൂ തര്‍ക്കങ്ങള്‍ പരിഗണിക്കുന്നതു സംബന്ധിച്ച് ട്രൈബ്യൂണലിനുള്ള അധികാരം ചോദ്യം ചെയ്താണ് ഭൂവുടമകള്‍ സുപ്രീംകോടതിയ സെമീപിച്ചത്. മൂന്നാറിലെ ഭൂമി കയ്യേറ്റവും ഭൂതര്‍ക്കങ്ങളും സംബന്ധിച്ച കേസുകള്‍ പരിഗണിക്കാനാണ് ട്രൈബ്യൂണല്‍ ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























