വാഹന പരിശോധന ക്യാമറയില്‍ പകര്‍ത്തുന്നത് നിര്‍ബന്ധമാക്കും : ചെന്നിത്തല

വാഹന പരിശോധന ക്യാമറയില്‍ പകര്‍ത്തുന്നത് നിര്‍ബന്ധമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വാഹന പരിശോധന ഒഴിവാക്കാന്‍ സാധിക്കില്ല. ആവശ്യത്തിനു ക്യാമറകള്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും ചെന്നിത്തല പറഞ്ഞു.
വാഹന പരിശോധനയ്ക്കിടെയുള്ള പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ച് പരാതി വ്യാപകമായപ്പോള്‍ നടപടികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം നിര്‍ദ്ദേശിച്ചിരുന്നു. റോഡിലെ പരിശോധനകളില്‍ പോലീസുകാര്‍ മര്യാദയും മിതത്വവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പിന്നീട് അതിനെച്ചൊല്ലിയുള്ള തര്‍ക്കം ഒഴിവാക്കാനുമായിരുന്നു ഡിജിപിയുടെ ഈ നിര്‍ദ്ദേശം. ഡിജിപിയുടെ നിര്‍ദ്ദേശം നടപ്പാക്കേണ്ട ചുമതല ജില്ലാ പോലീസ് മേധാവികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























