മിഷണറീസ് ഓഫ് ചാരിറ്റിയെ ദുഷിപ്പിക്കാന്‍ പകയോടെയുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് മമത ബാനര്‍ജി
മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയെ ബിജെപി ലക്ഷ്യം വയ്ക്കുകയും ദ്രോഹിക്കുകയുമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുട്ടികളെ വിറ്റതായി ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയിലെ ജീവനക്കാരിയായ കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് മമതയുടെ പ്രതികരണം.
മിഷണറീസ് ഓഫ് ചാരിറ്റി മദര്‍ തെരേസ സ്വന്തം നിലയില്‍ ആരംഭിച്ചതാണ്. ഇപ്പോഴും ഈ സ്ഥാപനത്തെ അവഗണിക്കാനാവില്ല. സ്ഥാപനത്തെ ദുഷിപ്പിക്കാന്‍ പകയോടെയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കന്യാസ്ത്രീകളെ ലക്ഷ്യംവയ്ക്കുകയാണ്. ബിജെപി ആരെയും ബാക്കിവയ്ക്കില്ല. ഇത് ശക്തമായ അപലപിക്കപ്പെടേണ്ടതാണ്. ദരിദ്രരില്‍ ദരിദ്രര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുമായി മിഷണറീസ് ഓഫ് ചാരിറ്റി മുന്നോട്ടുപോകട്ടെയെന്നും മമത പറഞ്ഞു.
ആരെങ്കിലും കുറ്റം ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകണം. എന്നാല്‍ മിഷണറീസ് ഓഫ് ചാരിറ്റി മോശമാണെന്ന് പറയാന്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha