മരിച്ചവരുടെ ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നു; സ്ഥലവില കുത്തനെ ഇടിഞ്ഞു; അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങാന്‍ ആരും എത്തുന്നില്ല; ടാകസികള്‍ പോലും അവിടേക്ക് പോകുന്നില്ലെന്നും റിപ്പോര്‍ട്ട്

ബുഹാരിയിലെ ദുരൂഹമായ കൂട്ട ആത്മഹത്യയ്ക്ക് പിന്നാലെ പ്രദേശത്തെ വീടുകളും അപ്പാര്‍ട്ടുമെന്റുകളും വാങ്ങാനെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞുവരുന്നു. ആത്മഹത്യയ്ക്ക് പിന്നാലെ ഇവിടെ ആത്മാക്കളുടെ സാന്നിധ്യമുണ്ടെന്ന തരത്തില്‍ വാര്‍ത്ത പരന്നതാണ് കാരണം
മരിച്ച 11 പേരുടെയും ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നുവെന്നാണ് ഇവിടുത്തെ പ്രചാരണം. ആത്മഹത്യ നടന്ന ഭാട്ടിയ ഹൗസ്, സ്ഥലം, സമീപമുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ദുര്യോഗമുണ്ടായിരിക്കുന്നത്. മാത്രമല്ല ടാകസികള്‍ പോലും അവിടേക്ക് പോകുന്നില്ലെന്ന റിപ്പോര്‍ട്ടുകളു ഉണ്ട്. ഇവിടെ വീടുകള്‍ വാടകയ്‌ക്കെടുക്കാന്‍ പോലും ആളുകളില്ലാത്ത അവസ്ഥയാണ്. അതിനിടെ നാല് കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് ഭീതിയെ തുടര്‍ന്ന് വീടുകള്‍ ഒഴിഞ്ഞുപോയി. അതേസമയം സ്ഥലവില കുറയ്ക്കാന്‍ മറ്റ് ബ്രോക്കര്‍മാര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നാണ് പ്രദേശവാസികളുടെ വാദം.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാട്ടിയ ഹൗസിനും സമീപ പ്രദേശങ്ങളിലുമുള്ള സ്ഥലങ്ങള്‍ക്ക് 50 മുതല്‍ 70 ശതമാനം വരെയാണ് വില കുതിച്ചുയര്‍ന്നത്. ചതുശ്ര അടിക്ക് 60000 രൂപയെന്ന നിലയില്‍ വരെ ഉയര്‍ന്ന അവസ്ഥയുണ്ടായിരുന്നു. വളരെപ്പെട്ടന്ന് ആളുകള്‍ക്ക് ഇവിടെ സ്ഥലം ലഭിക്കുക അസാധ്യമായിരുന്നു. എന്നാല്‍ ആത്മഹത്യ നടന്നതിന് പിന്നാലെ ഇവിടേക്ക് ആളുകള്‍ വരാതായി. വില കുറച്ചിട്ടും ആരും വാങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് പ്രദേശത്തെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ വ്യക്തമാക്കുന്നത്.
അതേസമയം ആത്മഹത്യ നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്. വീട്ടിലെ മേല്‍ക്കൂരയിലെ വെന്റിലേറ്റര്‍ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയിലാണ് ഭുവ്‌നേഷ് ഭാട്ടിയയെ കണ്ടെത്തിയത്. എന്നാല്‍ ഇയാളുടെ ഒരു കൈ വായുവില്‍ കഴുത്തിനടുത്തായിട്ടാണ് കണ്ടത്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ സൂചനയാണെന്നാണ് പൊലീസ് പറയുന്നത്.
മരിച്ച 11 പേരില്‍ 10 പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം നിലത്തുനിന്നുമാണ് കിട്ടിയത്. മറ്റ് മൃതദേഹങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭുവ്‌നേഷിന്റെ വായില്‍ ഒട്ടിച്ച ടേപ്പ് പകുതിയോളം ഊരിയ നിലയിലും ആയിരുന്നു. ഇത് ഇയാള്‍ അപകടം മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചതിന്റ ഭാഗമായിരിക്കുമെന്നും പൊലീസ് കരുതുന്നു.
https://www.facebook.com/Malayalivartha



























