ആന്ധ്രാപ്രദേശില്‍ വിഷവാതകം ചോര്‍ന്ന് ഉരുക്കുശാലയിലെ ആറു ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശില്‍ വിഷവാതകം ചോര്‍ന്ന് ഉരുക്കുശാലയിലെ ആറു ജീവനക്കാര്‍ക്ക് ദാരുണാന്ത്യം . അനന്തപുര്‍ ജില്ലയിലെ സ്വകാര്യ ഉരുക്കുശാലയിലെ ജീവനക്കാരാണ് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം ശ്വസിച്ച് മരിച്ചത്.
ഇന്നലെ ഉച്ചക്ക് മൂന്നിനാണ് താഠിപത്രി ടൗണിന് സമീപം പ്രവര്‍ത്തിക്കുന്ന ഉരുക്കുശാലയില്‍ വാതകം ചോര്‍ന്നത്. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ബോധരഹിതരായ 10പേരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ വഴിമധ്യേയും നാലുപേര്‍ പേര്‍ ചികിത്സക്കിടെയും മരിച്ചു.
ബാക്കിയുള്ള നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.സംഭവത്തെതുടര്‍ന്ന് തൊഴിലാളികളുടെ ബന്ധുക്കളടക്കമുള്ള പ്രദേശവാസികള്‍ ഉരുക്കുശാലക്ക് മുന്നില്‍ സംഘടിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.വാതക ചോര്‍ച്ചയുടെ കാരണം കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























