Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

പൊതുതിരഞ്ഞെടുപ്പിനൊപ്പം പതിനൊന്ന് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി ഒരുമിച്ച് നടത്തുവാന്‍ കേന്ദ്രം; നീക്കം കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തോല്‍വി ഭയന്ന്

15 JULY 2018 02:05 PM IST
മലയാളി വാര്‍ത്ത

അടുത്ത ഭരണം പിടിക്കാന്‍ മോഡി രണ്ടും കല്‍പ്പിച്ച്. ഈ വര്‍ഷം അവസാനവും, 2019 ന്റെ ആദ്യപാദത്തിലുമായി കാലാവധി പൂര്‍ത്തിയാക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുവാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. 2019 ഏപ്രില്‍–മേയിലാണു സാധാരണ നിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ ബിജെപിക്ക് പിന്നെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു തിരിച്ചു വരവുണ്ടാവില്ല എന്ന ഭയത്തിലാണ് പുതിയ നീക്കം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഛത്തീസ്ഗ!ഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ കടുത്ത ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. വസുന്ധരാ രാജ സിന്ധ്യ ഭരിക്കുന്ന രാജസ്ഥാനില്‍ ബിജെപി പരാജയം ഇപ്പോഴേ സമ്മതിച്ച മട്ടിലാണ്. രാജകുടുംബം എന്ന പഴയ തഴമ്പിന്റെ ആനുകൂല്യം എന്തായാലും ഇത്തവണ അവര്‍ക്ക് കിട്ടില്ലായെന്ന് ഉറപ്പാണ്.

കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും സ്ഥിതി വിത്യസ്തമല്ല. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്റെ വ്യക്തി പ്രഭാവം കൊണ്ടു മാത്രം ഇത്തവണയും ജയിച്ചു കേറാന്‍ കഴിയില്ലയെന്ന് വ്യക്തം. കഴിഞ്ഞ രണ്ട് ടേമുകളെ അപേക്ഷിച്ച് ഇത്തവണ ചൌഹാന്‍ അഴിമതി ആരോപണങ്ങള്‍ കൂടി നേരിടുന്നുവെന്നുള്ളത് സ്ഥിതി ഗുരുതരമാക്കുന്നു. മധ്യപ്രദേശിലെ പോലെ തന്നെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പ്രതിച്ഛായ കൊണ്ട് കടന്നു കൂടിയ സംസ്ഥാനമായിരുന്നു ഛത്തീസ്ഗഢ്. പക്ഷേ ഇത്തവണ രമണ്‍ സിങ്ങിന് താഴെയിറങ്ങേണ്ടി വരുമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടം നല്‍കാതെ, മോദിയുടെ നയതന്ത്രവും, കാശ്മീരും പാകിസ്ഥാനും, കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയും, സ്വച്ഛ് ഭാരതവും, പിന്നെ സ്ഥിരം വിഷയമായ അയോധ്യയും വര്‍ഗീയ ധ്രുവീകരണവും ചര്‍ച്ചയാക്കി വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ശ്രമിക്കുന്നത്.
ലോക്‌സഭ നിയസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചെന്ന ആശയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇടയില്‍ സമവായം ഉണ്ടാക്കാന്‍ കഴിയില്ല എന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്. ബിജെപിയുടെ ഗൂഢലക്ഷ്യത്തിന് തല വെച്ചു കൊടുക്കാന്‍ മറ്റു കക്ഷികള്‍ തയ്യാറാവില്ലയെന്നത് തന്നെ കാരണം. എന്നാല്‍ ഒരു തുടര്‍ഭരണത്തിന് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകുന്ന മോദിയുടെ 'ബനാന റിപ്പബ്ലിക്കി'ല്‍ ഇതൊക്കെ നടന്നെന്ന് തന്നെ വരും.
2018 ഡിസംബര്‍ മുതല്‍ 2019 നവംബര്‍ വരെയുള്ള കാലയളവില്‍ കാലാവധി തീരുന്ന പതിനൊന്ന് നിയമസഭകള്‍:
മിസോറം – ഡിസംബര്‍ 15
ഛത്തീസ്ഗ!ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ – ജനുവരി 2019
സിക്കിം – മേയ് 2019
അരുണാചല്‍, തെലങ്കാന, ആന്ധ്ര, ഒഡീഷ – ജൂണ്‍ 2019
മഹാരാഷ്ട്ര, ഹരിയാന – നവംബര്‍ 2019.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (24 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (38 minutes ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (55 minutes ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (1 hour ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (14 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (17 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (17 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (19 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (19 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (19 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (19 hours ago)

Malayali Vartha Recommends