ഹരിവന്‍ഷ് നാരായണന്‍ എന്‍.ഡി.എ രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനാര്‍ത്ഥി

രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ഹരിവന്‍ഷ് നാരായണന്‍ സിംഗിനെ മത്സരിപ്പിച്ചേക്കുമെന്ന് വിവരം. രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം ഒമ്ബതിന് നടക്കുമെന്ന് രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു അറിയിച്ചിട്ടുണ്ട്. മലയാളിയായ പി.ജെ.കൂര്യന്‍ ജൂലായ് ഒന്നിന് സ്ഥാനമൊഴിഞ്ഞതോടെ രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്.
എന്നാല്‍ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഇതുവരെ ധാരണയായിട്ടില്ല. ഉടന്‍ തന്നെ ഇക്കാര്യം സംയുക്തമായി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഖേന്ദ്രു ശേഖര്‍ റോയിയെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന.
അതേസമയം, രാജ്യസഭാ ഉപാദ്ധ്യക്ഷ പദവി പ്രതിപക്ഷത്തിന് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഭരണകക്ഷിയില്‍ നിന്നോ സഖ്യകക്ഷികളില്‍ നിന്നോ ഉള്ളവര്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനാകരുതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷനിരയില്‍ നിന്നും ആരെയെങ്കിലും സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളോ കോണ്‍ഗ്രസോ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. എന്നാല്‍ എല്ലാവരും യോജിച്ച ഒരു തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























