രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച; ജെ.ഡി.യു എം.പി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ഒഴിവു വന്ന രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഓഗസ്റ്റ് 9 വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യു പ്രതിനിധി ഹരിവംശ നാരായണ്‍ സിംഗ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 2014 മുതല്‍ രാജ്യസഭാംഗവുമാണ് ഹരിവംശ് നാരായണ്‍. തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് സുഖേന്ദു ശേഖര്‍ റോയിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. രാജ്യസഭയില്‍ ന്യൂനപക്ഷമായ എന്‍.ഡി.എയ്ക്ക് ചെറുകക്ഷികളുടെ കൂടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ എന്‍.ഡി.എയ്ക്ക് വിജയിക്കാനാകൂ. 123 എം.പിമാരുടെ പിന്തുണ വേണം ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍. പി.ജെ കുര്യന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha


























