ഉപേക്ഷിച്ചുപോയ പെറ്റമ്മയെ വേണോ, 12 വര്‍ഷം വളര്‍ത്തി വലുതാക്കിയ പോറ്റമ്മയെ വേണോ; പെറ്റമ്മയെ വേണ്ട പോറ്റമ്മയെ മതി; പെണ്‍കുട്ടിയെ അനുകൂലിച്ച് കോടതിയും

രണ്ടു വയസുള്ളപ്പോള്‍ തന്നെ ഉപേക്ഷിച്ചുപോയ പെറ്റമ്മയെ വേണ്ടെന്ന നിലപാടില്‍ ഉറച്ച് പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകാത്ത ആ പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് ഒപ്പം നിന്ന് ബോംബെ കോടതിയും. ഇതോടെ പതിനാലു വയസുള്ള പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതല ഇതുവരെ വളര്‍ത്തി വലുതാക്കിയ മുസ്ലീം കുടുംബത്തിന് ലഭിച്ചു.
മകളെ തിരികെ വേണമെന്ന പെറ്റമ്മയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. രണ്ടു വയസുള്ളപ്പോള്‍ അമ്മ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ കഴിഞ്ഞ 12 വര്‍ഷത്തോളം സംരക്ഷിച്ചുവന്നത് ഈ മുസ്ലീം കുടുംബമായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ പെറ്റമ്മയും പുരുഷ സുഹൃത്തും ചേര്‍ന്ന് ബലമായി പിടിച്ചു കൊണ്ടുപോയി. വളര്‍ത്തമ്മയും കുടുംബവും ഇതിനെതിരെ ശിശുക്ഷേമ സമിതിയെ സമീപിച്ചതോടെ രണ്ടു മാസം പെണ്‍കുട്ടിയെ ബാലിക സദനത്തിലേക്ക് മാറ്റി.
തുടര്‍ന്ന് കേസ് കോടതിയുടെ മുന്നിലെത്തി. വിശദമായി കേസ് പരിശോധിച്ച കോടതി സ്വഭാവദൂഷ്യമുള്ള പെറ്റമ്മയ്‌ക്കൊപ്പം പെണ്‍കുട്ടിയെ വിടുന്നത് ഭാവിയെ ബാധിക്കുമെന്ന് നിരീക്ഷിച്ചു. ഒപ്പം പെണ്‍കുട്ടിയെ ഇതുവരെ വളര്‍ത്തിയ കുടുംബത്തിന്റെ സംരക്ഷണയില്‍ നിന്നും അനാഥാലയത്തിലേക്ക് മാറ്റേണ്ടി വന്നതിനേയും നിശിതമായി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha


























