മുംബൈ ജനങ്ങളെ വലച്ച് ജെല്ലി ഫിഷ് ആക്രമണം; രണ്ട് ദിവസത്തിനിടെ പരിക്കേറ്റത് 150 ഓളം പേർക്ക്

മുംബൈയിൽ ജെല്ലി ഫിഷുകളുടെ ആക്രമണം പെരുകുന്നതായി റിപ്പോർട്ടുകൾ. സംഭവം വാർത്തയായതോടെ ബീച്ചുകളിലേയ്ക്ക് പോകാൻ പോലും ഭയന്നിരിക്കുകയാണ് ജനങ്ങൾ. മുംബൈ ബീച്ചുകളിലാണ് ജെല്ലി ഫിഷ് സാന്നിധ്യം ഏറെയും വ്യാപകമാകുന്നത്.
'പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാര്‍' എന്നറിയപ്പെടുന്ന 'ബ്ലൂ ബോട്ടില്‍ ജെല്ലി ഫിഷു'കളാണ് ധാരാളം പേര്‍ക്ക് മുറിവേല്‍പ്പിച്ചിരിക്കുന്നത്. നിലവിൽ 150 ലേറെപ്പേര്‍ക്ക് ജെല്ലിഫിഷുകളുടെ ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ജെല്ലി ഫിഷിന്റെ നീണ്ട ടെന്റക്കിളുകള്‍ ശരീര ഭാഗങ്ങളില്‍ തട്ടുമ്പോൾ മണിക്കൂറുകളോളം ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നു. ജെല്ലി ഫിഷിന്റെ ആക്രമണത്തില്‍ മത്സ്യങ്ങള്‍ ചാവാറുണ്ടെങ്കിലും മനുഷ്യന് ദോഷകരമായ രീതിയില്‍ ഏല്‍ക്കാറില്ല.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 150 ഓളം പേരെ ജെല്ലി ഫിഷുകള്‍ ആക്രമിച്ചതായി ജുഹു ബീച്ചിലെ ഒരു കടയുടമയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി.യാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം പതിവിലും കൂടുതല്‍ ജെല്ലി ഫിഷുകള്‍ മുംബൈ ബീച്ചുകളിലുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























