കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു; വിടവാങ്ങിയത് തമിഴകത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ച നേതാവ്

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴ് രാഷ്ട്രീയത്തിനൊപ്പം വളര്‍ന്ന തമിഴരുടെ പ്രിയപ്പെട്ട കലൈഞ്ജര്‍ വിടവാങ്ങി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു.
അസുഖം കാരണം മുന്നേ തന്നെ കലൈഞ്ജര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങള്‍ക്ക് എന്നും തമിഴ് രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ടായിരുന്നു.
അമ്പതുകളില്‍ കലൈഞ്ജര്‍ തുടങ്ങിവച്ച സിനിമയും രാഷ്ട്രീയവുമായുള്ള ബന്ധം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. തമിഴെന്ന വികാരമായിരുന്നു കലയിലും രാഷ്ട്രീയത്തിലും കലൈഞ്ജറുടെ മുഖമുദ്ര
https://www.facebook.com/Malayalivartha


























