രാഷ്ട്രീയത്തോടൊപ്പം സിനിമയെയും സ്‌നേഹിച്ച എഴുത്തുകളുടെ കൂട്ടുകാരന്‍...കലയില്‍ കൂടി നിധിയായിരുന്നു തമിഴകത്തിന് കരുണാനിധി...അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

കലയില്‍ കൂടി നിധിയായിരുന്നു തമിഴകത്തിന് കരുണാനിധി. സിനിമയില്‍, ആ പാലൈവനം പലവട്ടം പൂത്തുതളിര്‍ത്തു. തമിഴകം ആ പൂക്കള്‍ നെഞ്ചോടു ചേര്‍ത്തു. അരസിയലില്‍ അറിയാത്തതൊന്നുമില്ല കരുണാനിധി. ജയപരാജയങ്ങള്‍ മാറിമാറി വന്നു. ജീവിതം ഉയര്‍ച്ചകളാല്‍, താഴ്ചകളാല്‍ സമ്പന്നമായപ്പോള്‍, ഒക്കെയും കഥകളായി കവിതയായി. അപ്!രകാരം കലയുടെ കൂടി നിധിയായി കരുണാനിധി.
നാഗപട്ടണം തിരുവാവൂര്‍ തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകന് കുട്ടിക്കാലം മുതല്‍ക്കേ ഉണ്ട് എഴുത്തിനോട് കമ്പം. സ്‌ക്കൂള്‍ പഠനകാലത്താണ് ഇളൈഞ്ചര്‍ മറുമലര്‍ച്ചി എന്ന സംഘടന രൂപീകരിച്ച് സാംസ്‌ക്കാരിക പ്!രവര്‍ത്തനം സജീവമാക്കിയത്. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ പരിചയങ്ങളില്‍ നിന്ന് പതിയെ നാടകത്തിലേക്കും സിനിമയിലേക്കും. കണ്ണദാസന്‍, ടി ആര്‍ സുന്ദരം തുടങ്ങിയ പ്രതിഭകളുമായുള്ള സൗഹൃദം ഏറെ തുണച്ചു. ടി ആര്‍ സുന്ദരത്തിന്റെ മന്ത്രികുമാരി എന്ന നാടകം സിനിമയാക്കിയപ്പോള്‍ കരുണാനിധിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കണ്ണമ്മയും പാലൈവന റോജാക്കളും ഉളിയിന്‍ ഓസൈയും തുടങ്ങി നിരവധി ഹിറ്റുകള്‍ പിന്നെയും. ചിലപ്പതികാരവും പഴനിയപ്പനും നാനേ അറിവളിയും ഒക്കെയാണ് നാടകമായി അരങ്ങിലാടിയത്. തെന്‍പാണ്ടി സിംഗവും സംഗ തമിഴും രചനയുടെ കൈവഴിയില്‍ പിറവികൊണ്ടവയില്‍ ചിലത്.
പ്രായോഗിക രാഷ്ട്രീയത്തില്‍ പട വെട്ടി മുന്നേറുമ്പോഴും എഴുത്തിന്റെ ചെന്തമിഴ് ചന്തമായി കനിവായി നിറഞ്ഞു കരുണാനിധി. അതിനാല്‍, കലയ്ക്കും നഷ്ടമാണ് ആ പ്രതിഭയുടെ മരണം. ഒരുവേള മരണത്തിനും അപഹരിക്കാനാകാതെ വിലസുന്നുണ്ട്, വാക്കില്‍ വെള്ളിത്തിരയില്‍ ആ രചനാലാവണ്യം.
അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ രാഷ്ട്രപതി കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























