ആള്‍ക്കൂട്ട കൊലപാതകങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രധാനമന്ത്രി... എന്തിന്റെ പേരിലായാലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ല
ആള്‍ക്കൂട്ട കൊലപാതകങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രധാനമന്ത്രി രംഗത്ത്. എന്തിന്റെ പേരിലായാലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് മോദി പറഞ്ഞു. ഒരു ദേശീയ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ട കൊലപാതകം കൊടും കുറ്റകൃത്യമാണ്. കുറ്റകൃത്യം ചെയ്യുന്നവരുടെ ഉദ്ദേശം എന്തു തന്നെയായാലും ഒരു തരത്തിലും അതിനെ ന്യായീകരിക്കാനാകില്ല. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇത്തരം ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം.
സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടേത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഇത്തരം ഭീഷണികള്‍ക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം മോദി പറഞ്ഞു.റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കോണ്‍ഗ്രസിനെ വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ബോഫോഴ്സ് ഭൂതത്തെ ഒഴിപ്പിക്കാനുള്ള വിഫലശ്രമമാണ് റാഫേലിലൂടെ കോണ്‍ഗ്രസ് നടത്തുന്നത്. മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെയും ഇതേ തന്ത്രമായിരുന്നു കോണ്‍ഗ്രസ് പരീക്ഷിച്ചത്.
വ്യോമസേനയുടെ നവീകരണത്തിന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ അനിവാര്യമാണ്. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്ത കോണ്‍ഗ്രസ് ഇത്തരം വിഷയങ്ങള്‍ മനഃപൂര്‍വം അവഗണിക്കുകയായിരുന്നു. കരാര്‍ നൂറ് ശതമാനവും സുതാര്യമാണെന്നും മോദി ആവര്‍ത്തിച്ചു
https://www.facebook.com/Malayalivartha