ഗുജറാത്തിലെ പാഞ്ച്മഹലില്‍ കാര്‍ റോഡരികിലെ കുഴിയിലേക്ക് വീണ് ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ പാഞ്ച്മഹലില്‍ കാര്‍ റോഡരികിലെ കുഴയിലേക്ക് വീണ് ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കാര്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. ജംബുഘോഡയിലെ ഹലോല്‍ ബോഡേലി റോഡിലാണ് അപകടമുണ്ടായത്.
അപകടമുണ്ടായപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന പത്തുപേരില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എന്നാല്‍ കുട്ടികളെ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുവീട് സന്ദര്‍ശിച്ച് തിരികെ വരികയായിരുന്നു കുടുംബം.
https://www.facebook.com/Malayalivartha
























