കുടുംബാസൂത്രണം നടത്തണമെന്ന്, പത്താം തവണ ഗര്‍ഭിണിയായ 52-കാരിയെ ഡോക്ടര്‍ ഉപദേശിച്ചതിന് ശേഷം സ്ത്രീയെ കാണ്മാനില്ല!

പ്രസവം ആസന്നമായ സ്ത്രീ അപ്രത്യക്ഷയായി. പത്താമതും ഗര്‍ഭിണിയായി എത്തിയ സ്ത്രീയോട് കുടുംബാസൂത്രണ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് സ്ത്രീയെ കാണാതായത്. 52-കാരിയായ ആരയിയെയാണ് കാണാതായത്.
തമിഴ്നാട്ടില്‍ ട്രിച്ചിയ്ക്കടുത്തുള്ള അരന്തഗിയിലെ വെത്തിയന്‍ഗുഡിയിലാണ് സംഭവം. ഒമ്പത് മക്കളുടെ അമ്മയായ ആരയി താന്‍ പത്താമതും ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഒമ്പതാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പത്താമതും ഗര്‍ഭിണിയാണെന്ന വിവരം ആരയി അറിയുന്നത്.
ഉടനെ അഡ്മിറ്റ് ആകണമെന്നും പ്രസവശേഷം ജനന നിയന്ത്രണ ശസ്ത്രക്രിയ നടത്തുകയും ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ശേഷം ഇവരെ കാണാതാവുകയായിരുന്നു. അഞ്ച് വര്‍ഷമായി ഭര്‍ത്താവിനും അഞ്ച് മക്കള്‍ക്കുമൊപ്പമാണ് ആരയി കഴിഞ്ഞിരുന്നത്. ഇവരുടെ മക്കളില്‍ നാല് പേര്‍ വിവാഹിതരാണ്.
തന്റെ ശാരീരിക ഘടനയില്‍ ഉണ്ടായ മാറ്റം താന്‍ ഗര്‍ഭിണിയായതിനാല്‍ ആണെന്ന് മനസിലാക്കാന്‍ ആരയിക്ക് സാധിച്ചില്ല. തനിക്ക് ആര്‍ത്തവ വിരാമം സംഭവിച്ചു ഇനി കുട്ടികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഇവര്‍ വിശ്വസിച്ചിച്ചിരുന്നത്. ഒമ്പത് പ്രസവങ്ങളും ആരയി വീട്ടില്‍ തന്നെയാണ് നടത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു.
നാല് മാസം മുമ്പെയാണ് കടുത്ത ക്ഷീണത്തെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ എത്തുന്നത്. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി എങ്കിലും ഇവര്‍ പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. ഇവര്‍ എവിടെയാണെന്നതിനെ കുറിച്ച് കുടുംബാംഗങ്ങള്‍ക്കും അറിവില്ല.
https://www.facebook.com/Malayalivartha
























