ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഒമര്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തു, അക്രമിയെ പിടികൂടാന്‍ നോക്കിയെങ്കിലും ആകാശത്തേക്ക് വെടിയുതിര്‍ത്തു, തോക്ക് താഴെ വീണതോടെ അക്രമി ഓടി രക്ഷപെട്ടു
സ്വാതന്ത്ര്യദിനാഘോഷത്തിന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയതിനിടെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ അക്രമി വെടിയുതിര്‍ത്തു. രാജ്യതലസ്ഥാനത്തെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന സവാദത്തിനിടെയാണ് സംഭവം. ഖാലിദിന് നേരെ അഞ്ജാതന്‍ വെടിയുതിര്‍ത്തെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ആളുകള്‍ കൂടിയപ്പോഴേക്കും അക്രമി തോക്ക് ഉപേക്ഷിച്ച് രക്ഷപെട്ടു. പൊലീസ് തോക്ക് കണ്ടെടുത്തു. പാര്‍ലമെന്റ് മന്ദിരത്തിന് അടുത്താണ് സംഭവം നടന്നത്.
വിദ്വേഷത്തിനെതിരെ ഒന്നിക്കുക എന്ന പേരുള്ള സംഘടനയാണ് പശുവില്‍ നിന്ന് സ്വാതന്ത്ര്യം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഒമര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ എത്തിയത്. രാജ്യത്തുടനീളം ഭീതി നിലനില്‍ക്കുകയാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുകയാണെന്നും ഒമര്‍ പ്രതികരിച്ചു. വധഭീഷണിയെ തുടര്‍ന്ന് ഒമര്‍ ജൂണില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ' ക്ലബിലെ ടീ സ്റ്റാളില്‍ ഒമറും മറ്റുള്ളവരും ഇരിക്കുമ്പോള്‍ വെള്ള ഉടുപ്പിട്ട ഒരാള്‍ വന്ന് തള്ളിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പെട്ടെന്ന് ഖാലിദ് ബാലന്‍സ്‌തെറ്റി വീണു. അതുകൊണ്ട് വെടികൊണ്ടില്ല. താനടക്കമുള്ളവര്‍ അക്രമിക്ക് പിന്നാലെ ഓടിയെങ്കിലും അയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. അതിനിടെ തോക്ക് കയ്യില്‍ നിന്ന് വഴുതി താഴെ വീണു. അതോടെ അക്രമി ഓടി രക്ഷപെടുകയായിരുന്നെന്നും ദൃക്‌സാക്ഷി പറഞ്ഞു.
ജെ.എന്‍.യുവില്‍ കേന്ദ്രസര്‍ക്കാരും എ.ബി.വി.പി പ്രവര്‍ത്തകരും നടത്തിയ വിദ്യാര്‍ത്ഥി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമരം നടത്തിയ നേതാക്കളില്‍ പ്രമുഖനാണ് ഒമര്‍ ഖാലിദ്. കനയ്യ കുമാറും ഒമര്‍ഖാലിദും ചേര്‍ന്നാണ് സമരം രാജ്യവ്യാപകമായ സംഭവമാക്കി മാറ്റിയത്.
https://www.facebook.com/Malayalivartha
























