സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എനിക്ക് ദുഃഖമുണ്ട് ; കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡിഎംകെയിൽ സ്റ്റാലിനും അഴഗിരിയും തമ്മിൽ അധികാര തർക്കം

പ്രതീക്ഷിച്ചിരുന്നത്പോലെതന്നെ കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡിഎംകെയിൽ അധികാര തർക്കം ഉടലെടുക്കുകയാണ്. ആരാകും അടുത്ത അധ്യക്ഷൻ എന്ന കാര്യത്തിൽ സ്റ്റാലിനും അഴഗിരിയും തമ്മിൽ തർക്കം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. സ്റ്റാലിനെക്കാൾ താനാണ് യോഗ്യൻ എന്ന് അഴഗിരി പറഞ്ഞതായാണ് വിവരം.
രാഷ്ട്രീയ പിൻഗാമിയായി കരുണാനിധി ആദ്യം വളർത്തിയത് അഴഗിരിയെ ആണ്. പക്ഷെ അഴിമതി ആരോപണങ്ങളെ തുടർന്ന് അഴഗിരിക്ക് പ്രതിച്ഛായ നഷ്ടപെട്ടു. അതിനു ശേഷമാണ് സ്റ്റാലിന്റെ വരവ്. തന്ത്രപരമായ പ്രവർത്തനത്തിലൂടെ സ്റ്റാലിൻ തമിഴ് ജനതയെ കൈയിലെടുത്തു.
‘യഥാർഥ അണികളെല്ലാം എനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നൽകും. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എനിക്ക് ദുഃഖമുണ്ട്’ എന്ന് അഴഗിരി മാധ്യമങ്ങളോടു പറഞ്ഞു. മറീന ബീച്ചിൽ കരുണാനിധിയെ സംസ്കരിച്ച സ്ഥലത്ത് എത്തിയതായിരുന്നു അഴഗിരി. സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണു പ്രതിരോധ നീക്കവുമായി അഴഗിരിയുടെ രംഗപ്രവേശം. മുൻപും കലാപക്കൊടിയുയർത്തിയിട്ടുള്ള അഴഗിരി ഇപ്പോൾ പാർട്ടിക്കു പുറത്താണ്. തുടർച്ചയായ ഇടവേളകളിൽ സ്റ്റാലിനെ വിമർശിക്കാൻ അഴഗിരി സമയം കണ്ടെത്താറുണ്ട്. ‘ഡിഎംകെയുടെ വർക്കിങ് പ്രസിഡന്റാണ് സ്റ്റാലിൻ, എന്നാൽ അദ്ദേഹം വർക്ക് ചെയ്യുന്നില്ല’എന്നും അഴഗിരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























