വിനോദ സഞ്ചാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ ; കൂട്ടുകാരന് അറസ്റ്റില്‍

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ഫ്രഞ്ച് വിനോദ സഞ്ചാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ തിരുമുഖനെ (29) പോലീസ് അറസ്റ്റ് ചെയ്തു. എം. പീയര്‍ ബോതിര് (50) ആണ് കൊല്ലപ്പെട്ടത്. തിരുമുഖനും പീയറും സ്വവര്ഗാനൂരാഗികളായിരുന്നു.
മഹാബലിപുരം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തിരുമുഖനെ പീയര്‍ പരിചയപ്പെടുന്നത്. കഴിഞ്ഞ അഞ്ചാം തീയതി തിരുമഖന്റെ ക്ഷണപ്രകാരം അവികോട്ടയില് പീയര്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും മദ്യം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.
തിരുമുഖന്റെ ആക്രമണത്തില്‍ പീയര്‍ കൊല്ലപ്പെട്ടു. പിന്നീട് പീയറിന്റെ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പാതികരിഞ്ഞ മൃതദേഹം ചാക്കില്‍കെട്ടി കനാലില്‍ തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha
























