മോദിക്ക് കണ്ണില്‍ നോക്കി സംസാരിക്കാന്‍ ഭയം; റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ സംവാദത്തിനായി ക്ഷണിച്ച് രാഹുൽ ഗാന്ധി

റാഫേല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വിമാന ഇടപാടുമായി ബന്ധപ്പെട്ട് സംവാദത്തിനായി ക്ഷണിക്കുന്നുവെന്ന് അദ്ദേഹത്തിന് വിഷയം വിശദീകരിക്കാന്‍ എത്ര സമയം വേണമെങ്കിലും അനുവദിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ ബിദറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'റാഫേല്‍ ഇടപാടിനെ കുറിച്ച് താനുമായുള്ള സംവാദത്തില്‍ മോദിക്ക് എത്ര മണിക്കൂറുകള്‍ വേണമെങ്കിലും സംസാരിക്കാം. എന്നാല്‍ വിഷയത്തില്‍ ഒരു സെക്കന്റ് പോലും അദ്ദേഹത്തിന് തന്റെ കണ്ണുകളില്‍ നോക്കി സംസാരിക്കാനാവില്ലെന്നും' രാഹുല്‍ വിമര്‍ശിച്ചു. വന്‍കൊള്ള നടത്തിയ ഒരാള്‍ക്ക് കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























