വാച്ചിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പന്ത്രണ്ടുകാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു; നാടിനെ നടുക്കിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് കുട്ടികൾ പിടിയിൽ

ഉത്തര്‍പ്രദേശിൽ വാച്ചിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പന്ത്രണ്ടുകാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗോദ സ്വദേശിയായ സണ്ണിയെയാണ് കൂട്ടൂകാര്‍ ചേർന്ന് തല്ലിക്കൊന്നത്. നാടിനെ നടുക്കിയ സംഭവത്തിൽ മൂന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ചയായിരുന്നു സംഭവം. ആസാദ് വിഹാറിലെ ഒരു വീട്ടിലാണ് സണ്ണിയുടെ മൃതദേഹം കണ്ടെടുത്തത്. ഇതുവഴി പോയ സഹോദരനാണ് സണ്ണിയെ ആദ്യം കണ്ടത്. സണ്ണി കുഴഞ്ഞുവീണ് കിടക്കുകയാണെന്ന് കരുതിയ സഹോദരന്‍ അയല്‍ക്കാരെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് മുൻപ് മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സണ്ണി കൊല്ലപ്പെട്ടതാണെന്ന് മനസിലായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് സണ്ണിക്ക് ഒരു കൂട്ടുകാരന്‍ 100 രൂപയുടെ വാച്ച് സമ്മാനിച്ചിരുന്നു. ഈ വാച്ച് സണ്ണി മാറ്റൊരു കൂട്ടുകാരന് നല്‍കി. എന്നാല്‍ കഴിഞ്ഞദിവസം വാച്ച് സമ്മാനിച്ച കൂട്ടുകാരന്‍ ഇത് തിരികെ ചോദിക്കുകയും തുടര്‍ന്ന് കൂട്ടുകാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതിനിടെയാണ് സണ്ണി കൊല്ലപ്പെട്ടത്. സമീപവാസികളെയും കൂട്ടുകാരെയും വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് കേസ് തെളിഞ്ഞത്.
https://www.facebook.com/Malayalivartha
























