ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കി സൈന്യം... രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നു സൈന്യം. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നിഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് ജീവന്‍ നഷ്ടമായിരുന്നു.
തുടര്‍ന്ന് ശ്രീനഗറില്‍ നിന്ന് 95 കി.മീ മാറി ടംഗ്ദര്‍ വഴി നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യന്‍ സേന നടത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടംഗ്ദര്‍ മേഖലയില്‍ പാക് സൈന്യം വെടി നിറുത്തല്‍ കരാര്‍ ലംഘനങ്ങളും നിഴഞ്ഞു കയറ്റ ശ്രമങ്ങളും പതിവാക്കുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.
പാക് സേനയുടെ ശ്രമങ്ങള്‍ നിഷ്ഫലമാക്കുന്ന തരത്തില്‍ ഇന്ത്യന്‍ ജവാന്മാര്‍ തിരിച്ചടി നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























