കൂടുതല്‍ ജനകീയമാകാന്‍ ലക്ഷ്യമിട്ട് ഐ.എസ്.ആര്‍.ഒ ടി.വി ചാനല്‍ തുടങ്ങുന്നു

കൂടുതല്‍ ജനങ്ങള്‍ അറിയട്ടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രവബോധം വളര്‍ത്തുന്നതിനും. ഐ.എസ്.ആര്‍.ഒയുടെ നേട്ടങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടി ഐ.എസ്.ആര്‍.ഒ, ടി.വി ചാനല്‍ തുടങ്ങുന്നതായി ചെയര്‍മാന്‍ ഡോ കെ ശിവന്‍ വ്യക്തമാക്കി ഐ.എസ്.ആര്‍.ഒ ടി.വി എന്നുപേരുള്ള ചാനല്‍ നാലുമാസങ്ങള്‍ക്കകം പ്രവര്‍ത്തനം ആരംഭിക്കും.
എട്ടാം ക്ലാസ്സുമുതല്‍ 10ാം ക്ലാസ്സുവരെ പഠിക്കുന്ന തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ വിവിധ ഐ.എസ്.ആര്‍.ഒ കേന്ദ്രങ്ങളില്‍ സന്ദര്‍ശനമൊരുക്കുന്ന ഒരുമാസത്തെ പദ്ധതിയും പരിഗണനയിലാണെന്ന് ചെയര്‍മാന്‍ ഡോ ശിവന്‍ അറിയിച്ചു. യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തതുപോലെ ആന്ധ്രാപ്രദേശ് ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവും സഞ്ചാരികള്‍ക്കുള്ള സന്ദര്‍ശനത്തിന് അവസരമൊരുക്കും.
സമുഹത്തിലെ അസമത്വങ്ങള്‍ തുടച്ചുനീക്കുന്നതിനുവേണ്ടി വിക്രം സാരാഭായ് ബഹിരാകാശ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് 100 ശാസ്ത്രജ്ഞന്‍മാര്‍ പങ്കെടുക്കുന്ന പ്രഭാഷണവും സംഘടിപ്പിക്കുമെന്ന് ഡോ കെ ശിവന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ചെറു സാറ്റ്‌ലൈറ്റുകല്‍ നിര്‍മിക്കാന്‍ അവസരം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിനോടൊപ്പം. സ്‌പേസ് മ്യുസിയങ്ങളും ഗാലറികളും അരംഭിക്കുമെന്നും ഡോ കെ ശിവന്‍ പറഞ്ഞു.എന്നാല്‍ സ്‌പേസ് റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിനെപ്പറ്റി സൂചനകളൊന്നും നല്‍കിയില്ല
https://www.facebook.com/Malayalivartha
























