എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുന്നു, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു

രാജ്യം ഇന്ന് എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാം നാഥ് കോവിന്ദ് പതാക ഉയര്‍ത്തും. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.
ചെങ്കോട്ടയിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും സൈന്യത്തിന് പുറമെ ആകാശ നിരീക്ഷണവും ഏര്‍പ്പെടുത്തി. എഴുപതിനായിരത്തിലധികം സൈനികരെയാണ് ഡല്‍ഹിയില്‍ മാത്രം വിന്യാസിച്ചിരിക്കുന്നത്. കശ്മീര്‍ അതിര്‍ത്തിയിലും താഴ്‌വരയിലും അശാന്തി പടരുന്നതിനിടെ സുരക്ഷാ ചുമതല പാരാ കമന്റോകള്‍ ഏറ്റെടുത്തു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി എസ് എഫിന് പുറമെ അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























