പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർകർക്കുനേരെ പോലീസ് ആക്രമണം

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തിന് എല്ലാ സഹായവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം.
സഹായധനം കേന്ദ്രത്തിന്‍റെ കാരുണ്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി. ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലേക്ക് പ്രതിഷേധവുമായി നീങ്ങിയ വിദ്യാര്‍ഥികളെ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹി കേരളാ ഹൗസിന് മുന്നില്‍ ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ പ്രതിഷേധിച്ചശേഷം വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റോഡ് ഉപരോധിച്ചു. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് കയ്യേറ്റവും നടത്തി.
പ്രതിഷേധം തടയാനുള്ള ഡല്‍ഹി പൊലീസിന്റെയും സുരക്ഷാ സേനയുടെയും ശ്രമങ്ങള്‍ മറികടന്നാണ് വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചത്. ഇതോടെ പൊലീസ് പെണ്‍കുട്ടികളെയടക്കം മര്‍ദ്ദിക്കുകയും നിലത്ത് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കും പൊലീസിന്റെ മര്‍ദ്ദനമേറ്റു.
https://www.facebook.com/Malayalivartha
























