ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെക്കൂടി ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി. ആക്രമണത്തില്‍ പങ്കുണ്ടെന്ന് രണ്ടുപേര്‍ കുറ്റസമ്മമതം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹരിയാന സ്വദേശികളായ ഇരുവരും ആക്രമണത്തില്‍ പങ്കാളികളാണോ എന്നതും പ്രേരണ എന്താണെന്നതും അന്വേഷിക്കും.
എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടടില്ല. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നില്‍ വച്ചായിരുന്നു ഉമര്‍ ഖാലിദിന് നേരെ ആക്രമണം നടന്നത്. തോക്കുകൊണ്ട് വെടിവെക്കുകയായിരുന്നു. എന്നാല്‍ പരിക്ക് പറ്റാതെ ഉമര്‍ ഖാലിദ് രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha
























