എ.ടി.എമ്മുകളില്‍ രാത്രി ഒമ്പതുമണിക്കുശേഷം പണം നിറയ്‌ക്കേണ്ടെന്ന് ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

രാത്രി ഒമ്പത് മണിക്ക് ശേഷം നഗരപ്രദേശങ്ങളിലും ആറ് മണിക്ക് ശേഷം ഗ്രാമങ്ങളിലെ എടിഎമ്മുകളില്‍ പണം നിറക്കേണ്ടെന്ന് എജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രശ്‌നബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നാല് മണിക്ക് മുമ്പായി പണം നിറക്കണമെന്നും നിര്‍ദേശമുണ്ട്. 2019 ഫെബ്രുവരി എട്ടിന് മുമ്പ് പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഏകദേശം 15,000 കോടിയാണ് നോണ്‍ ബാങ്കിംഗ് സ്ഥാനങ്ങള്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നത്.
സ്വകാര്യ ഏജന്‍സികള്‍ പണം കൊണ്ടുപോകുമ്പോള്‍ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ എടിഎമ്മുകളില്‍ പണം നിറക്കുന്നതിനുള്ള വാനുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ശന നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























