ഒടുവില്‍ റിലയന്‍സും കേരളത്തോടൊപ്പം...പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന്റെ 71 കോടിയുടെ ധനസഹായം

കേരളം കെട്ടിപ്പെടുക്കാന്‍ റിലയന്‍സിന്റെ കൈത്താങ്ങ്. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന്റെ 71 കോടിയുടെ ധനസഹായം. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോളാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രളയത്തിന്‌ശേഷം പുതിയ കേരളം സൃഷ്ടിക്കുമെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 30ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. പുനരധിവാസത്തിന് ഓരോ വകുപ്പും പ്രത്യേക കര്‍മ്മപദ്ധതികള്‍ തയ്യാറാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
നേരത്തെ പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫിലുള്ളവര്‍ അകമഴിഞ്ഞ് സര്‍ക്കാരിനെ സഹായിക്കുന്നുണ്ട്. യുഎഇ ഗവണ്‍മെന്റ് കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി യുഎഇ സര്‍ക്കാര്‍ സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























