പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ അയക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ക്ക് നികുതിയിളവ്

പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ അയക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ, സംയോജിത ചരക്കുസേവന നികുതി (സി.ജി.എസ്.ടി) എന്നിവ ഈടാക്കില്ല. ഡിസംബര്‍ 31 വരെയാണ് ഇളവ്.
ധനമന്ത്രാലയത്തിനു കീഴിലെ റവന്യൂ വകുപ്പ് ഇതിനായി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ദുരിതാശ്വാസ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ അംഗീകൃത സന്നദ്ധ ഏജന്‍സികള്‍ക്കും നല്‍കുന്ന സാധനങ്ങള്‍ക്കാണ് ഇളവ്. നികുതി, തീരുവ ഇളവിന്റെ ആനുകൂല്യം കിട്ടുന്നതിന് വ്യവസ്ഥകളുണ്ട്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി സൗജന്യമായി കിട്ടിയ സംഭാവന ഇനങ്ങളാണെന്ന് ബന്ധപ്പെട്ട അനുമതിരേഖകളില്‍ ഇറക്കുമതി നടത്തുന്ന ഏജന്‍സി സാക്ഷ്യപ്പെടുത്തണം.
സംസ്ഥാനത്തെ ദുരിത മേഖലയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇറക്കുമതി നടത്തി ആറു മാസത്തിനു മുമ്പായി കസ്റ്റംസ് ഡപ്യൂട്ടി കമീഷണര്‍ക്കോ അസിസ്റ്റന്റ് കമീഷണര്‍ക്കോ ഇത് നല്‍കണം. കാലാവധി നീട്ടി നല്‍കേണ്ടതുണ്ടെങ്കില്‍, അതിന് അധികാരം ഈ ഉദ്യോഗസ്ഥര്‍ക്കാണ്.
കസ്റ്റംസ് തീരുവ, സംയോജിത ജി.എസ്.ടി എന്നിവയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ദുരിത വേളയില്‍ കേരളത്തിനൊപ്പം നില്‍ക്കുന്ന കേന്ദ്രനിലപാടിന്റെ ഭാഗമാണ് ഇളവെന്ന് ധനമന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























