സെന്‍ട്രല്‍ മുംബയിലെ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം ; നാല് പേർ മരിച്ചു ; തീ നിയന്ത്രണവിധേയമാക്കി

സെന്‍ട്രല്‍ മുംബയിലെ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ നാല് പേർ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്.
മുംബൈയിലെ പരേലിലുള്ള ക്രിസ്റ്റല്‍ ടവറിലെ 12-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടരയോടുകൂടി അഗ്‌നിശമനാ കണ്‍ട്രോളില്‍ അപായ സൂചന മുഴങ്ങുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയെന്നും ലെവല്‍-2 തീപിടിത്തമാണ് ഉണ്ടായതെന്നും അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























