മാതാപിതാക്കൾ റോഡിൽ തെറിച്ച് വീണിട്ടും, അഞ്ച് വയസുകാരനുമായി ബൈക്ക് അമിതവേഗത്തിൽ മുന്നോട്ട് പോയത് 20 സെക്കന്റുകളോളം ... പിന്നീട് സംഭവിച്ചത് ഇങ്ങനെ...

ബംഗളൂരുവിലെ തിരക്കേറിയ റോഡിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ അഞ്ച് വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിതവേഗത്തിൽ ബൈക്കോടിച്ച അച്ചന്റെ അശ്രദ്ധയാണ് അപകടങ്ങൾക്ക് വഴിവച്ചത്. അപകടത്തിപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
അമിത വേഗത്തിൽ മറ്റൊരുവാഹനത്തെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുന്നിലൂടെ പോയ മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദമ്ബതികള്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ദമ്പതികൾ തെറിച്ചു വീണിട്ടും ബൈക്ക് മാറിയാതെ കുഞ്ഞുമായി മുന്നോട്ട് പോകുകയായിരുന്നു.
ഏകദേശം 20 സെക്കന്റുകളൊളം കുഞ്ഞുമായി ബൈക്ക് മുന്നോട്ട് പോയി.സംഭവം കണ്ട് ആളുകള്‍ ബൈക്കിന് പുറകെ ഓടി അല്‍പ്പദൂരം മുന്നോട്ട് പോയ ശേഷം ബൈക്ക് റോഡിനരികില്‍ മറിയുകയായിരുന്നു. കുട്ടി പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു.
https://www.facebook.com/Malayalivartha
























