ഇപ്പോഴത്തെ യാത്ര വന്‍ അപകടം സൃഷ്ടിക്കും: കുടകിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്ക് നീട്ടി

കുടകിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ച് നിരവധിപ്പേരാണ് ഇപ്പോള്‍ അവിടേക്ക് എത്തുന്നത്. തകര്‍ന്ന റോഡുകളില്‍ സെല്‍ഫി എടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. ശക്തമായ മഴയില്‍ വലിയ നാശ നഷ്ടമുണ്ടായ കേരള കര്‍ണാടക അതിര്‍ത്തി ജില്ലയായ കുടകിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്ക് നീട്ടി. ഈ മാസം പതിമൂന്ന് വരെയാണ് വിനോദ സഞ്ചാരികള്‍ക്ക് കുടകില്‍ വിലക്കേര്‍പ്പെടുടുത്തിയിരിക്കുന്നത്.
ആദ്യം കഴിഞ്ഞ മാസം മുപ്പത്തൊന്ന് വരെയുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള നിരോധനം. അടുത്ത മാസം പതിമൂന്ന് വരെയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. കുടകിലെ ഗ്രാമങ്ങളിലേക്കുള്ള തകര്‍ന്ന റോഡുകള്‍ ഇതുവരെ പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടില്ല. കനത്ത മഴയില്‍ കുടകിലെങ്ങും വ്യാപക നാശനഷ്ടമാണുണ്ടായത്. കിലോമീറ്ററുകളോളമാണ് കുടകിലെ റോഡുകള്‍ തകര്‍ന്നത്. മാത്രമല്ല മടിക്കേരി ഭാഗത്തേക്കുള്ള എല്ലാ റോഡുകളും തകര്‍ന്ന് പ്രദേശം ഒറ്റപ്പെടുകയും ചെയ്തു. ഇതിനിടെ ദുരന്ത സ്ഥലത്തേക്ക് കൂട്ടമായി വിനോദ സഞ്ചാരികള്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























