ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിരിക്കുന്ന റാലിയില്‍ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബി.ജെ.പി. 'എല്ലാ ഇന്ത്യവിരുദ്ധ ശക്തികളും അറിയാന്‍, മോദി എങ്ങും പോകുന്നില്ല' എന്ന് ബി.ജെ.പി എക്സ് അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയായാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.
അതേസമയം രാാംലീല മൈതാനിയിലെ റാലി ദീപാവലിക്ക് ശേഷം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് മേല്‍ ഡല്‍ഹിയിലെ വ്യാപാരികള്‍ സമ്മര്‍ദ്ദം ശക്തമാക്കി. റാലിയുടെ ഭാഗമായി കടകള്‍ അട്ച്ചിടേണ്ടി വരുന്നത് കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. റാലി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയക്കുമെന്ന് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്മാന് ബ്രിജേഷ് ഗോയല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























