മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലം യുവതി നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലം യുവതി ആത്മഹത്യ ചെയ്തു. മൈസുരുവില്‍ വിദ്യാര്‍ഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് നദിയില്‍ ചാടി മരിച്ചത്. മൃതദേഹം കാവേരി ലക്ഷ്മണ തീര്‍ഥയില്‍നിന്ന് കണ്ടെടുത്തു.
മൈസൂരു വി.വി. മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' ചെയ്ത യുവതിക്ക് പിന്നീട് അമിതമായി മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചിരുന്നു. മനോവിഷമം കാരണം കോളജില്‍ പോകാന്‍ കഴിയുന്നില്ലെന്നും നാട്ടിലേക്ക്? മടങ്ങുകയാണെന്നും അറിയിച്ചെങ്കിലും യുവതി വീട്ടില്‍ എത്തിയില്ല.
തുടര്‍ന്ന് മാതാപിതാക്കള്‍ മൈസൂരു ജയലക്ഷ്മിപുരം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൊന്നംപേട്ട്? പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha






















