Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നല്ല മരുമകളാവാന്‍ പെണ്‍കുട്ടികള്‍ക്ക് മൂന്നുമാസത്തെ ക്രാഷ് കോഴ്‌സ്; പരിശീലനപരിപാടി സംഘടിപ്പിക്കുന്നത് മാതാപിതാക്കള്‍ക്കിടയിലും പെണ്‍കുട്ടികള്‍ക്കിടയിലും യങ് സ്‌കില്‍ഡ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍

04 SEPTEMBER 2018 11:26 PM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് ഒരുങ്ങുന്ന പെണ്‍കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യം വെച്ച് വിചിത്രമായ കോഴ്‌സുമായി യങ് സ്‌കില്‍ഡ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്ത്. മൂന്നുമാസത്തെ കോഴ്‌സിലൂടെ പെണ്‍കുട്ടികളെ നല്ല മരുമകളാക്കാന്‍ പഠിപ്പിക്കുമെന്നാണ് വാരണാസിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ വാദം. അതേസമയം നല്ല മരുമകനാവാന്‍ കോഴ്‌സ് നല്‍കുന്നില്ലേ എന്ന ചോദ്യമാണ് വിഷയത്തില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നത്. പെണ്‍കുട്ടികളെ നല്ല മരുമക്കളാവാന്‍ വ്യഗ്രഥപ്പെടുന്ന മാതാപിതാക്കള്‍ ആണ്‍കുട്ടികളെ നല്ല മരുമക്കളാക്കാന്‍ ശ്രമിക്കാത്തതെന്തെന്നും അവര്‍ ചോദിക്കുന്നു.

വിവാഹത്തിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടികളെ മൂന്നുമാസത്തെ പരിശീലനപരിപാടിയിലൂടെ 'മികച്ച മരുമകളായി' വാര്‍ത്തെടുക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 'എന്റെ മകള്‍, എന്റെ അഭിമാനം' എന്ന് പേരിട്ടിരിക്കുന്ന ഈ ക്രാഷ് കോഴ്‌സിന് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതുെന്നും കമ്പനി അധികൃതര്‍ പറയുന്നു. 

മാതാപിതാക്കള്‍ക്കിടയിലും പെണ്‍കുട്ടികള്‍ക്കിടയിലും നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് യങ് സ്‌കില്‍ഡ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഈ പരിശീലനപരിപാടി ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനിയും കാശിയിലെ വനിതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ഒരു പരിശീലനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍വേയില്‍ പങ്കെടുത്ത പെണ്‍കുട്ടികളില്‍ 75 ശതമാനവും വിവാഹജീവിതത്തില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് യങ് സ്‌കില്‍ഡ് ഇന്ത്യ മുന്‍കൈയെടുത്ത് മൂന്നുമാസത്തെ പരിശീലനപരിപാടിക്ക് തുടക്കം കുറിക്കുന്നത്.

ആശയവിനിമയത്തിനുള്ള കഴിവ്, മറ്റുള്ളവരുമായി എങ്ങനെ ഇടപെടണം, പ്രശ്‌നപരിഹാരങ്ങള്‍, സമ്മര്‍ദ്ദവും ഉത്കണഠയും എങ്ങനെ നേരിടണം, വസ്ത്രധാരണം, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളിലാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നവരെ ഏതു പ്രതിസന്ധിഘട്ടവും നേരിടാന്‍ പ്രാപ്തരാക്കുകയും, അവരെ ഒരു നല്ലമരുമകളായി വാര്‍ത്തെടുക്കുകയുമാണ് പരിശീലനപരിപാടിയുടെ ലക്ഷ്യമെന്ന് യങ് സ്‌കില്‍ഡ് ഇന്ത്യ സി.ഇ.ഒ നീരജ് ശ്രീവാസ്തവ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (4 minutes ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (27 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (35 minutes ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (51 minutes ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (1 hour ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (1 hour ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (1 hour ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (2 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

വെള്ളിയാഴ്ച ദർശന നിയന്ത്രണം...  (2 hours ago)

നിയമസഭയിൽ പ്രതിഷേധം... സഭ നിർത്തിവച്ചു...  (2 hours ago)

റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു...  (2 hours ago)

SIT യുടെ ഇടിവെട്ട് നീക്കം  (2 hours ago)

Malayali Vartha Recommends