Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവ് കൂടുതല്‍ സമയം മകളുടെ കൂടെ ചെലവഴിക്കുന്നു; രണ്ടാനമ്മ പെണ്‍കുട്ടിയെ മകനും കൂട്ടുകാര്‍ക്കും കാഴ്ചവച്ചു; അതി ക്രൂര പീഡനത്തിനിരയാക്കിയശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തി

05 SEPTEMBER 2018 01:59 AM IST
മലയാളി വാര്‍ത്ത

ബാരമുള്ള ജില്ലയിലെ ഉറിയില്‍ 9 വയസുകാരി ബാലികയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും മകനും അടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 23 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ച കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയില്‍ വനപ്രദേശത്ത് കണ്ടെത്തുകയായിരുന്നു.

രണ്ടാനമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്. മകളുടെ കൂടെ തന്റെ ഭര്‍ത്താവ് കൂടുതല്‍ സമയം ചെലവഴിക്കുന്നതിലുള്ള വിരോധം മൂലമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, സംഭവ ദിവസം രണ്ടാനമ്മയായ ഫഹ്മീദ (24) പെണ്‍കുട്ടിയെ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. 14 കാരനായ മകന്‍ കൂട്ടുകാരായ കാസിര്‍ അഹമ്മദി(19) നും മറ്റൊരു 14 കാരനുമൊപ്പം ഈ സമയം ഇവിടെയെത്തി. മറ്റൊരു പ്രതിയായ നാസര്‍ അഹമ്മദ് ഖാ(28)നും ഇവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് അമ്മയുടെ മുന്നില്‍ വച്ച് മകനും കൂട്ടുകാരും പെണ്‍കുട്ടിയെ മൃഗീയ ലൈംഗിക പീഡനത്തിനിരയാക്കി.

അവശയായ പെണ്‍കുട്ടിയെ പിന്നീട് രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ മകന്‍ പെണ്‍കുട്ടിയുടെ തലയില്‍ കോടാലിയ്ക്ക് അടിക്കുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും ചെയ്തു. മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കോടാലി, കത്തി തുടങ്ങിയ ആയുധങ്ങളും വസ്തുക്കളും പോലീസ് പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends