ജീവിച്ചിരിക്കുമ്പോൾ സൂപ്പർസ്റ്റാർ ദൈവത്തെ കാണാൻ സാധിച്ചില്ല... ശവസംസ്കാര ചടങ്ങുകൾക്കെങ്കിലും അദ്ദേഹം നേരിട്ട് വരണം... തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്ല്യാണിനെ കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത് അവസാന ആഗ്രഹം കുറിപ്പെഴുതി വച്ച് ആരാധകന്‍ ആത്മഹത്യ ചെയ്തു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്ല്യാണിനെ കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. പവന്‍ കല്യാണിന്റെ കടുത്ത ആരാധകനാണ് താനെന്നും ജീവിച്ചിരിക്കുമ്ബോള്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്നും, തന്റെ ശവംസ്‌കാര ചടങ്ങുകള്‍ക്കെങ്കിലും അദ്ദേഹം നേരിട്ട് വരണമെന്നും അനില്‍ കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
വീട്ടിലെ ഫാനില്‍ തൂങ്ങിയാണ് അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തത്. പവന്‍ കല്ല്യാണിനെ നേരിട്ട് കാണാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആന്ധ്രയിലെ വിജയവാഡയില്‍ ജിം ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്ന അനില്‍ എന്ന യുവാവാണ് തൂങ്ങി മരിച്ചത്.
https://www.facebook.com/Malayalivartha
























