ജമ്മുകാശ്മീരില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി, ഒരു ഭീകരനെ വധിച്ചു

ജമ്മു കാഷ്മീരിലെ രാജോരി ജില്ലയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. ഒരു ഭീകരനെ വധിച്ചു. രണ്ട് പേര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതേതുടര്‍ന്നു സൈന്യം നടത്തിയ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
രാജോരിയിലെ കാസില്‍ ഇന്ന് രാവിലെയായിരുന്നു സംഭവമുണ്ടായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടതായും മരിച്ചയാളുടെ മൃതദേഹം പോലീസിനു കൈമാറിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























