ബ്രഹ്മപുത്ര നദിയില്‍ യാത്രക്കാരും ഇരുചക്ര വാഹനങ്ങനുമായി സഞ്ചരിച്ച ബോട്ട് മുങ്ങി അപകടം; പത്ത് പേരെ രക്ഷപ്പെടുത്തി; കാണാതായവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും

ആസാമിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. പത്ത് പേരെ രക്ഷപ്പെടുത്തി. ഗോഹട്ടിയില്‍ നിന്ന് വടക്കന്‍ ഗോഹട്ടിയില്ലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ 50 യാത്രക്കാരും നിരവധി ഇരുചക്ര വാഹനങ്ങളും ഉണ്ടായിരുന്നു. ബുധനാഴ്ച 1.30നായിരുന്നു സംഭവം.
സ്ത്രീകളും കുട്ടികളുമാണ് കാണാതായവരില്‍ കൂടുതലും. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചവരികയാണ്. ഗോഹട്ടില്നിന്നും 200 മീറ്റര്‍ അകലെ വച്ച് ബോട്ടിന്റെ എന്ജിന് തകരാറവുകയും തുടര്‍ന്നു മുങ്ങുകയുമായിരുന്നു. അതേസമയം ബോട്ടില്‍ സഞ്ചരിക്കാന്‍ 22 പേര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മറ്റുള്ളവര്‍ അധികമായി കയറുകയായിരുന്നു.
https://www.facebook.com/Malayalivartha
























