ഭരണഘടന എല്ലായിടത്തേക്കുമുള്ളതാണ് ;കാഷ്മീരിന്റെ പ്രത്യേക പദവി ഭരണഘടനയില്നിന്നുള്ള വ്യതിചലനമാണെന്ന് അജിത് ഡോവല്‍

ജമ്മുകാഷ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിക്കെതിരെ പരാമര്‍ശം നടത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിവാദത്തില്‍. കാഷ്മീരിന്റെ പ്രത്യേക പദവി ഭരണഘടനയില്നിന്നുള്ള വ്യതിചലനമാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സര്‍ദാര്‍ വല്ലഭായി പട്ടേലിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഡോവലിന്റെ വിവാദ പരാമര്‍ശം.
പരമാധികാരമുള്ള സംസ്ഥാനത്തെ സൃഷ്ടിക്കുക എന്നാല്‍ അവിടെ പരമാധികാരമുള്ള ജനതയുണ്ടെന്നാണ് അര്‍ഥം. അതിനടിസ്ഥാനമായ ഭരണഘടന എല്ലായിടത്തേക്കുമുള്ളതാണ്. എന്നാല്‍ കാഷ്മീരിനെ സംബന്ധിച്ചിടത്തോളം എവിടെയാണ് ഭരണഘടന? മുറിഞ്ഞ അവസ്ഥയിലാണ്. മറ്റൊരു ഭരണഘടനയാണ് കാഷ്മീരില്‍. ഇത് പരമാധികാരത്തില്‍നിന്നുള്ള വ്യതിചലനമാണെന്ന് ഡോവല്‍ പറഞ്ഞു.
കാഷ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നല്കുന്ന ഭരണഘടനാ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 370 നെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ഡോവല്‍ ബിജെപി ഉന്നയിക്കുന്ന വാദം ഉയര്‍ത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























