കൊല്‍ക്കത്തയിലെ മേജേര്‍ ഹട്ട് ഫ്ലൈ ഓവര്‍ തകർച്ച; മരിച്ചവരുടെ എണ്ണം മൂന്നായി

കൊല്‍ക്കത്തയിലെ മേജേര്‍ ഹട്ട് ഫ്ലൈ ഓവര്‍ തകർന്നു മരിച്ചവരുടെ എണ്ണം മൂന്നായി. ഫ്ലൈ ഓവറിന്റെ കീഴിലായി വാഹനങ്ങളും ആളുകളും കുടുങ്ങിയെന്ന സംശയത്തിൽ തുടർന്നുള്ള തിരച്ചിലിലാണ് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്താനായത്.
ഇതോടെ ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ നടത്തിവന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വാഹനങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കവേ മേജേര്‍ ഹട്ട് ഫ്ലൈ ഓവറിന്റെ ഭാഗങ്ങൾ ഇടിഞ്ഞു താഴേയ്ക്ക് വീഴുകയായിരുന്നു.
മിനി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും മമത അറിയിച്ചു.
https://www.facebook.com/Malayalivartha
























